കമ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് തിലകനോട് വിശദീകരണം ചോദിച്ചവർ കോൺഗ്രസിനൊപ്പം വേദി പങ്കിടുന്നു !

shammy-thilakan-against-amma
SHARE

കമ്യൂണിസ്റ്റാണെന്ന് തുറന്നു പറഞ്ഞതിന് നടൻ തിലകനോട് വിശദീകരണം ചോദിച്ച അമ്മ സംഘടനയുടെ ഭാരവാഹികൾ കോൺഗ്രസിനൊപ്പം വേദി പങ്കിട്ടതിനെ വിമർശിച്ച് ഷമ്മി തിലകൻ. ഇടേവള ബാബു കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദിയിലിരിക്കുന്ന ചിത്രം പങ്കു വച്ചാണ് ഷമ്മിയുടെ വിമർശനം. 

‘ഞാൻ കമ്മ്യൂണിസ്റ്റാണ് ! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം  ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതിപക്ഷനേതാവ് ഞാൻ കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കുഴപ്പം ? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..? നന്നായി കണ്ണ് തള്ളി കണ്ടാ മതി..!’ ഷമ്മി കുറിച്ചു. 

കഴിഞ്ഞ ദിവസം ഹരിപ്പാട് വച്ചു നടന്ന ഐശ്വര്യ കേരളയാത്രയുടെ സ്വീകരണ വേദിയിൽ വച്ചാണ് ഇടവേള ബാബു കോൺഗ്രസ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഒപ്പം നടനും സംവിധായകനുമായ രമേഷ് പിഷാരടിയുമുണ്ടായിരുന്നു. നേരത്തെ സംവിധായകനായ മേജർ രവിയും കോൺഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA