ADVERTISEMENT

ദൃശ്യം 2 പ്രഖ്യാപിച്ചപ്പോൾ യാതൊരു പ്രതീക്ഷയുമില്ലായിരുന്നെന്നും കണ്ട് കഴിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും സംവിധായകൻ ഡിജോ ജോസ് ആന്റണി. ചിത്രം തിയറ്ററിൽ കാണാൻ സാധിക്കാത്തതിൽ അതിയായ വിഷമവുമുണ്ടെന്നും ഡിജോ പറഞ്ഞു.

 

ഡിജോയുടെ വാക്കുകൾ: ദൃശ്യം 2 , വേണ്ട വേണ്ടാ എന്ന് പലവട്ടം പലരും പറഞ്ഞു ... എന്തിനാണ് ദൃശ്യത്തിനെ കുളമാക്കാൻ നിൽക്കുന്നത് ? മുൻപ് ഇങ്ങനെയൊക്കെ ചിലർ പറഞ്ഞു കേട്ടപ്പോൾ ഒരു നിമിഷം അറിയാതെ ഞാനും ചിന്തിച്ചുപോയി ശരിയാണോ എന്ന്... രണ്ടാം ഭാഗം സംഭവിച്ചാൽ നന്നാകുമോ എന്ന ആശങ്ക എന്നെയും തെല്ലൊന്നു വേട്ടയാടി... ആദ്യം ഭാഗം മലയാളി പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ആ ആശങ്കയുടെ കാരണം... പക്ഷേ ഒന്ന് പറയട്ടെ ...Awesome Experience, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

 

ഇതൊരു പെട്ടെന്ന് ഉണ്ടാക്കിയെടുത്ത തിരക്കഥയായി എനിക്ക് തോന്നുന്നില്ല. "റാം" എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ കോവിഡ് വില്ലനായി എത്തിയപ്പോൾ അത് നിർത്തി വച്ച് 'ദൃശ്യം 2' തുടങ്ങിയപ്പോൾ ഏതൊരു പ്രേക്ഷകനെ പോലെ ഞാനും കരുതി പെട്ടെന്ന് എന്തോ കഥയൊക്കെ രൂപപ്പെടുത്തി ഉണ്ടാക്കുകയാണെന്നു. അതുകൊണ്ട് തന്നെ "Zero" expectations തന്നെ ആയിരുന്നു റിലീസിന് മുൻപ്. 

 

പക്ഷേ അതങ്ങനെയല്ലയെന്നും തിരക്കഥ ഒക്കെ വളരെ നന്നായി പണിയെടുത്തു തന്നെ ചെയ്തതാണെന്ന് സിനിമ കാണുമ്പോൾ നമുക്ക് മനസ്സിലാകും. കോവിഡ് കാലത്താണ് ഈ സിനിമ ചിത്രീകരിച്ചത് എന്ന് ഒരു സ്ഥലത്ത് പോലും ഫീൽ ചെയ്യുകയില്ല എന്നതാണ് എടുത്തു പറയേണ്ട വസ്തുത. എനിക്ക് വളരെയധികം ഇഷ്ടമായി ... അപ്പോൾ ഇതിലെ താരങ്ങളായ ജീത്തു ജോസഫിനെ പറ്റിയും, ജോർജ് കുട്ടിയെ പറ്റിയും ഒന്നും പറയാനില്ല, ഒരു കിടിലോസ്‌കി ഐറ്റം എന്ന് തന്നെ വിശേഷിപ്പിക്കാം ദൃശ്യം 2-വിനെ ... 

 

അതുകൊണ്ട് തന്നെ ആത്മാർത്ഥമായി പറയാമല്ലോ, ഇത് തിയറ്ററിൽ കാണാൻ സാധിക്കാത്തതിൽ അതിയായ വിഷമവുമുണ്ട്. ഒരുപക്ഷേ മാസ്റ്ററിനേക്കാൾ നമ്മൾ പ്രതീക്ഷയർപ്പിച്ച റിലീസ് നമ്മുടെ മലയാളത്തിന്റെ സ്വന്തം ദൃശ്യം 2 അയിരുന്നു. പക്ഷേ കുഴപ്പമില്ല ... നമുക്ക് സുരക്ഷിതമായി വീട്ടിലിരുന്നുകൊണ്ടു തന്നെ പ്രിയപ്പെട്ട സിനിമ ആസ്വദിക്കാൻ സാധിച്ചല്ലോ .. അങ്ങനെ ആശ്വസിക്കാനേ നിവർത്തിയുള്ളൂ. കിടിലൻ പടം,അടിപൊളി. ദൃശ്യം 2 സംഭവിക്കാനായി കൈകോർത്ത എല്ലാ സിനിമ പ്രവർത്തകർക്കും ഒരുപാട് സ്നേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com