‘ആ ഡാൻസുകാരിക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയേ’: മറുപടിയുമായി ആശ ശരത്തും

asha-new-post
SHARE

‘മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം െകാടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ... അവളുടെ ഭർത്താവ് പാവമാണ്...ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ...’ ദൃശ്യം 2 കണ്ടശേഷം ഒരു അമ്മയുടെ പ്രതികരണം ഇങ്ങനെയാണ്. വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വിഡിയോ നടി ആശാ ശരത്തും ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

‘പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ..’ എന്ന് കുറിച്ചാണ് ആശ രസകരമായ ഈ നിരൂപണം പങ്കിട്ടിരിക്കുന്നത്. സിനിമയിൽ ആശയുടെ കഥാപാത്രം മോഹൻലാലിന്റെ മുഖത്തിടിക്കുന്ന സീനും ഇതിനോടകം ചർച്ചയായിട്ടുണ്ട്.

ദുബായിലെ ലൈല എന്ന വീട്ടമ്മയാണ് ദൃശ്യം 2 നിരൂപണത്തിലൂടെ വൈറലായി മാറിയത്. ജിജിയാണ് ഭർത്താവ്. മകൻ മാത്യുവാണ് കൗതുകത്തിനു വിഡിയോ പകർത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA