ആ ദൃക്സാക്ഷി സഹദേവന്റെ ആളോ?; മറുപടിയുമായി ഷാജോൺ

shajohn-drishyam-2
SHARE

സഹദേവന് പണി പോയതുകൊണ്ടാണ് ദൃശ്യം 2വിൽ പണികിട്ടാതിരുന്നതെന്ന് കലാഭവൻ ഷാജോൺ. ബാലാജി ശർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജോൺ. ഷാജോണിന്റെ കാരവാനിൽ ഇരുന്നായിരുന്നു അഭിമുഖം ചിത്രീകരിച്ചത്.

വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചു മൂടുന്നതുകണ്ട ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയം ബാലാജി ചോദിക്കുകയുണ്ടായി. സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യിൽ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി.

‘ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയിൽ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’–കലാഭവൻ ഷാജോൺ പറഞ്ഞു.

‘കാരവാൻ എടുത്തിട്ട് രണ്ട് വർഷമായി. എഴുത്തുമായി ബന്ധപ്പെട്ടും ചില മീറ്റിങുകൾക്കും സഹായകമാകും എന്നു കരുതിയാണ് ഇത് എടുക്കുന്നത്. അടുത്തൊരു സിനിമ ചെയ്യാനായുള്ള എഴുത്ത് പുരോഗമിക്കുകയാണ്.’ –ഷാജോൺ വ്യക്തമാക്കി.

ദൃശ്യം 2 സിനിമയുടെ മാസ്റ്റർ ബ്രെയ്ൻ ജീത്തു ജോസഫ് ആണെന്നും അദ്ദേഹം സംവിധായകൻ ആയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥൻ ആയേനെ എന്നും ബാലാജി ശർമ പറഞ്ഞു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ‘പുള്ളി’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ബാലാജി ശർമയും ഷാജോണും ഉള്ളത്. ഷൂട്ടിന്റെ ഇടയിൽ കിട്ടിയ ഇടവേളയില്‍ ബാലാജി ശർമ, ഷാജോണിന്റെ കാരവാനിലെത്തി വിശേഷങ്ങൾ പങ്കിടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA