ബോളിവുഡ് ദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറിനും ആൺകുഞ്ഞ്. ഞായറാഴ്ച പുലർച്ചയാണ് കരീന തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടിയെത്തിയെന്ന വിവരം കരീനയുടെ പിതാവ് രൺധീർ കപൂർ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കരീന ഗർഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടിയായ തൈമൂർ ജനിച്ചത്. തൈമൂര്‍ അലി ഖാന്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്.
ഗർഭാവസ്ഥയിലും സിനിമ-പരസ്യ ഷൂട്ടിങ് തിരക്കുകളിലായിരുന്നു കരീന. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് വരെ താരം തിരക്കിലായിരുന്നു.