ധനുഷിനൊപ്പം ജോജു; ജഗമേ തന്തിരം ടീസർ

Jagame-thandhiram
SHARE

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്–കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം ടീസർ എത്തി. ഗാങ്സ്റ്റർ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.

രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രധാനലൊക്കേഷൻ ലണ്ടനാണ്. ഗാങ്സ്റ്റർ ത്രില്ലറായ ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്മോയും അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ. ബ്രേവ് ഹാർട്ട്, ട്രോയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹർഷൻ. സംഗീതം സന്തോഷ് നാരായണൻ. ധനുഷിന്റെ നാൽപതമാത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA