വൂൾഫ്! മച്ചിൽ ആരാ? കുറുക്കനോ ജാരനോ?

wolf-movie
SHARE

കെട്ടാൻ പോകുന്ന പെണ്ണിന്റെ വീട്ടിൽ കുറച്ചു സമയം ചെലവഴിക്കാനെത്തിയതാണ് കല്യാണ ചെക്കൻ. ആ വരവു തന്നെ പെണ്ണിന് ഇഷ്ടപ്പെടാത്ത പോലെ. പറഞ്ഞുവിടാൻ ധൃതിയുള്ളതു പോലെ. മച്ചിൽ നിന്നു ചില ഒച്ചകൾ കേൾക്കുന്നതോടെ ഉദ്വേഗം കൂടുന്നു. വീട്ടിൽ വേറേ ആരുമില്ല.

കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് പോകാമെന്നു കരുതിയപ്പോഴാണ് നിനച്ചിരിക്കാതെ ലോക്ഡൗൺ. അന്നു രാത്രി തങ്ങേണ്ടി വരും. രാത്രിയിൽ മുകളിലെ ഒച്ചകൾ കൂടി വന്നു. പ്രേതമോ പ്രതിശ്രുത വധുവിന്റെ ജാരനോ?

വൂൾഫ് എന്ന  സിനിമ അതോടെ ഒരു കുറുക്കന്റെ കൗശലത്തോടെ അപ്രതീക്ഷിത സംഭവങ്ങളിലേക്കും സസ്പെൻസുകളിലേക്കും നീങ്ങുകയാണ്. മലയാളത്തിൽ ഇതുവരെ ആരും പറയാത്ത കഥ. ആരും പറയാത്ത വിധത്തിൽ കഥകൾ പറയുന്ന കഥാകൃത്ത് ഇന്ദുഗോപന്റെ പ്രതിഭാവിലാസത്തിൽ വിരിയുന്നതാണ് വൂൾഫ് സിനിമ.

സംയുക്ത മേനോനാണ് കല്യാണപ്പെണ്ണ്. . ഷൈൻ ടോംചാക്കോയും അരുൺ അശോകനും ജാഫർ ഇടുക്കിയും ഇർഷാദ് അലിയും മറ്റും കഥയെ കൊഴുപ്പിക്കുന്ന കഥാപാത്രങ്ങൾ. ഷാജി അസീസ് സംവിധാനവും രഞ്ജിൻ രാജ് സംഗീതവും. ലങ്കയും ചന്ദ്രോൽസവും കുരുക്ഷേത്രയും മറ്റും നിർമ്മിച്ച ദാമർ ഫിലിംസിന്റെ സന്തോഷ് ദാമോദരൻ നിർമ്മാതാവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA