അപർണ ബാലമുരളി, ലിജോമോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റസു രഞ്ജിത് സംവിധാനം ചെയ്ത തീതും നണ്ട്രും എന്ന സിനിമയുടെ ട്രെയിലർ എത്തി. ആക്‌ഷൻ ഡ്രാമ ഗണത്തിൽപെടുന്ന ത്രില്ലറിൽ സംവിധായകൻ റസു തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈസൻ, ഇൻപ, സന്ദീപ്, കരുണാകരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ, സംഗീതം സി. സത്യ.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.