‘ഇവർ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കില്ലെന്നെ’: വിവാദത്തിൽ ടിനി ടോം

tiny-amma
SHARE

അമ്മ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിലെ ഇരിപ്പിട വിവാദത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. ചടങ്ങിൽ നിന്നുമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഈ വിവാദത്തിനോട് പരിഹാസരൂപേണയുള്ള പരാമർശം. മോഹൻലാൽ പ്രസംഗിക്കുമ്പോള്‍ തൊട്ടുപുറകിൽ നിൽക്കുന്ന ടിനി, ഹണി റോസ്, രചന നാരായണൻകുട്ടി, ശ്വേത മേനോന്‍ എന്നിവരെ ചിത്രത്തിൽ കാണാം.

‘ആർക്കും സീറ്റ് ഇല്ല, ലാലേട്ടനു പോലും’–ഇങ്ങനെയായിരുന്നു ടിനി ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ഇതുമായി ബന്ധപ്പെട്ട് ടിനിക്കെതിരെ വിമർശനങ്ങളും ഉയർന്നു. 

ഇപ്പോഴിതാ വിഷയത്തിൽ സമാനമായ ഫോട്ടോയുമായി ടിനി ടോം വീണ്ടും എത്തിയിരിക്കുന്നു. കാണികളുടെ മുൻനിരയിലെ ഹൈബി ഈഡനും പ്രിയദർശനും ഒപ്പം ടിനി ഇരിക്കുന്നൊരു ചിത്രം. ഇതിൽ അവരുടെ പുറകിലായി നിൽക്കുന്ന രചന, ഹണി റോസ്, ശ്വേത എന്നിവരെയും കാണാം. ‘ഇവർ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കില്ലെന്നെ’–എന്നായിരുന്നു ഈ ചിത്രത്തിന് നടൻ നൽകിയ അടിക്കുറിപ്പ്.

അമ്മ മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും നിൽക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മലയാളസിനിമയിലെ ആൺമേൽക്കോയ്മയാണ് ഫോട്ടോയിലൂടെ വ്യക്തമാകുന്നതെന്ന വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നു. എന്നാൽ ഈ വിവാദം തികച്ചും അനാവശ്യമാണെന്നും, ഉദ്ഘാടനച്ചടങ്ങുകൾക്കിടയിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിൽ ആകസ്മികമായി ആരോ പകർത്തിയ ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിച്ചതെന്നും ഹണി റോസ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. വിവേകശൂന്യമായ പ്രതികരണമെന്നേ ഈ വിമർശനങ്ങളെ വിളിക്കാനാകൂ എന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നായിരുന്നു രചന നാരായണൻകുട്ടിയുടെ പ്രതികരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA