ADVERTISEMENT

1921ലെ മലബാർ കലാപത്തെ ആസ്പദമാക്കി സംവിധായകൻ അലി അക്ബർ ഒരുക്കുന്ന ചിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാവുന്നത് തമിഴ്, മലയാളം ചലച്ചിത്രതാരം തലൈവാസൽ വിജയ്. അലി അക്ബർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വയനാട്ടിലാണ് നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. 30 ദിവസം നീണ്ടതാണ് വയനാട്ടിലെ ആദ്യ ഷെഡ്യൂൾ.

 

ജനങ്ങളിൽനിന്ന് പിരിച്ചെടുത്ത പണമുപയോഗിച്ചാണ് സിനിമ നിർമിക്കുന്നത്. ഈ സ്വപ്നപ്രൊജക്റ്റ് യാഥാർഥ്യമാക്കാൻ തെരുവിലിറങ്ങി ഭിക്ഷ യാചിക്കാൻപോലും താൻ തയാറാണെന്ന് അലി അക്ബർ പറഞ്ഞിരുന്നു. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ‘1921: പുഴ മുതൽ പുഴവരെ’ എന്നും ഇത്തരമൊരു കഥാപാത്രം ചെയ്യാൻ ഏറെ താൽപര്യമുണ്ടെന്നും തലൈവാസൽ വിജയ് പറഞ്ഞു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com