ADVERTISEMENT

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ കൺസെപ്റ്റ് ഡിസൈൻ സിനിമ ആസ്വാദകർക്കിടയിൽ ചർച്ചയാകുന്നു. ബറോസിൽ അഭിനയിക്കുന്ന മുതിർന്ന താരം പ്രതാപ് പോത്തൻ പങ്കു വച്ച ചിത്രങ്ങളാണ് ഇൗ ചർച്ചയ്ക്ക് തിരി കൊളുത്തിയത്. ഒരു ചിത്രത്തിൽ പ്രത്യേക രൂപമുള്ള ഇൗ കഥാപാത്രത്തിന്റെ കൺസെപ്റ്റ് രൂപം മോഹൻലാലിന്റെ കയ്യിലാണ് ഇരിക്കുന്നത്. അടുത്ത ചിത്രമാകട്ടെ ഇൗ കഥാപാത്രത്തിന്റെ ക്ലോസപ്പ് ലുക്കാണ് കാണിക്കുന്നത്. 

 

ആളുകളെ പേടിപ്പിക്കുന്ന രൂപമാണ് ഇൗ കഥാപാത്രത്തിന്റേത്. സിനിമയിലെ ഒരു പ്രധാന കഥാപാത്രം ഇൗ രൂപത്തിലാകും എത്തുക എന്നാണ് അണിയറക്കാർ സൂചിപ്പിക്കുന്നത്. മോഹൻലാൽ തന്നെയാണോ ഇൗ വേഷത്തിലെത്തുക എന്നത് സസ്പെൻസായി നിലനിൽക്കുന്നു. അന്യഗ്രഹ ജീവിയെക്കണക്കാണ് ഇൗ കഥാപാത്രത്തിന്റെ രൂപമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ പറയുന്നത്. 

 

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ  ജോലികൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസും പ്രതാപ് പോത്തനും ഉൾ‌പ്പടെയുള്ളവർ മോഹൻലാലിനൊപ്പമുണ്ട്. മാർച്ച് പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com