സൂര്യയും സേതുപതിയും അരവിന്ദ് സാമിയും: ആകെ 41 റിലീസുകളുമായി നെറ്റ്ഫ്ലിക്സ് എത്തുന്നു

navarasa
SHARE

13 സിനിമകൾ, 15 സീരീസുകൾ....മൊത്തം  41 റിലീസുകൾ. ഇന്ത്യൻ ഒടിടി ലോകം കീഴടക്കാനുള്ള  തയാറെടുപ്പിലാണു  നെറ്റ്ഫ്ലിക്സ്. സേക്രഡ് ഗെയിംസുമായി  ഇന്ത്യൻ വിനോദ ലോകത്തെ ഞെട്ടിച്ച ഒടിടി പ്ലാറ്റ്ഫോമിനു കഴിഞ്ഞ വർഷം പക്ഷേ, അത്ര മികച്ചതായിരുന്നില്ല. ആമസോൺ പ്രൈമിന്റെയും  മറ്റു കമ്പനികളുടെയും നിഴലിൽ അൽപ്പം പിന്നിലായി ഇവരെന്നതാണു വാസ്തവം. ഈ കുറവു നികത്താനാണ്  2021ൽ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നതെന്നാണു  വിവരം. മൊത്തം 41 ടൈറ്റിലുകൾ  പ്രഖ്യാപിച്ചെങ്കിലും കൂടുതൽ  സിനിമകളും ഈ വർഷം റിലീസ് ചെയ്തേക്കുമെന്നാണു കമ്പനി നൽകുന്ന വിവരം. 

2020ൽ 31 ഇന്ത്യൻ ടൈറ്റിലുകളാണ് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തത്. 16 സിനിമയും 10 സീരിസും 5 കോമഡി സ്പെഷലും ഇതിലുൾപ്പെടുന്നു. കോവിഡും ലോക്ഡൗണും കാരണം വീട്ടിലായവർ  ഒടിടി പ്ലാറ്റ്ഫോമുകളിൽ കുടുങ്ങിയതിന്റെ നേട്ടം കമ്പനി സ്വന്തമാക്കിയെന്നു ചുരുക്കം. എന്നാൽ സേക്രഡ് ഗെയിംസ് പോലെ സൂപ്പർ ഹിറ്റായ ഒരു റിലീസ് കഴിഞ്ഞ വർഷം നൽകാൻ കമ്പനിക്കു സാധിച്ചില്ലെന്നതാണു വാസ്തവം. 

ഇതു പരിഹരിക്കാനുള്ള തയാറെടുപ്പിലാണ് നെറ്റ്ഫ്ലിക്സ് ഇക്കുറി. ‘സീ വാട്സ് നെസ്റ്റ് ഇന്ത്യ’ ഇവന്റിൽ നെറ്റ്ഫ്ലിക്സ് പ്രഖ്ാപിച്ചതിനെക്കാൾ കൂടുതൽ ടൈറ്റിലുകൾ ഈ വർഷം പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ നിന്നെത്തുമെന്നാണു വിവരം. 13 സിനിമകൾ, 15 സീരീസുകൾ, 6 സ്റ്റാൻഡപ് കോമഡി സ്പെഷൽ, 4 ഡോക്യുമെന്ററി, 4 റിയാലിറ്റി ടിവി ഷോ എന്നിവയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

സോനാക്ഷി സിൻഹ, തപ്സി പന്നു കൊങ്കണ സെൻ ശർമ്മ, അതിഥി റാവു, ഷെഫാലി ഷാ, ബോബി ഡിയോൾ, അർജുൻ രാംപാൽ, വിക്രാന്ത് മാസി, കാർത്തിക് ആര്യൻ, ധനുഷ്, നീന ഗുപ്ത, അർജുൻ കപൂർ, മിഥില പാൽക്കർ, മാഘവൻ, ജോൺ എബ്രഹാം, ജോജു ജോർജ് തുടങ്ങി വൻ താരനിരയുടെ റിലീസുകളാണ്  ഇക്കൂട്ടത്തിലുള്ളത്. മണി രത്നം, അഭിഷേക് ചൗധരി, വിക്രമാദിത്യ മോട്‌വാന, അനുഷ്കാ ശർമ്മ, ഇംത്യാസ് അലി, ഏക്താ കപൂർ, റൂണി സ്ക്രൂവാല തുടങ്ങിയ പ്രമുഖർ പിന്നണിയിലും. 

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസിന്റെ ഡിജിറ്റൽ വിഭാഗമായ ‘ധർമ്മാറ്റിക്’ 5 പ്രൊജക്ടുകളാണു നെറ്റ്ഫ്ലിക്സിനു വേണ്ടി ഒരുക്കുന്നത്. വിയാകോം18, ആർഎസ്‌വിപി, റിലയൻസ് എന്റർടെയ്ൻമെന്റ്സ്, ലയൺഗേറ്റ്, ബാലാജി ടെലിഫിലിം, അനുഷ്കാ ശർമ്മയുടെ ക്ലീൻ സ്ലേറ്റ് ഫിലിംസ് എന്നിവരെല്ലാം സിനിമയും ഷോയും ഒരുക്കുന്നുണ്ട്. ദൃശ്യം 2 ഉൾപ്പെടെയുള്ള സിനിമകളുമായി ആമസോൺ പ്രൈം നേട്ടമുണ്ടാക്കുന്നതിനിടെയാണു  മത്സരത്തിൽ മുന്നിലെത്താനുള്ള നെറ്റ്ഫ്ലിക്സിന്റെ തയാറെടുപ്പുകൾ എന്നതും ശ്രദ്ധേയം. കാര്യമെന്തായാലും  ഇന്ത്യൻ എന്റർടെയ്ൻമെന്റ് ലോകത്തിനും  കണ്ടന്റ് ക്രിയേറ്റേഴ്സിനും ആത്മവിശ്വാസം നൽകുന്നതാണ് ഈ പുതിയ മാറ്റമെന്നതാണു വാസ്തവം. 

പ്രഖ്യാപിച്ച ടൈറ്റിലുകൾ ഇവ

–13 സിനിമകൾ

∙ അജീബ് ദസ്താൻസ്– കരൺ ജോഹർ പ്രൊഡക്ഷൻ, സംവിധാനം നീരജ് ഗയ്‌വാൻ

∙ ബുൾബുൾ തരംഗ്– സോനാക്ഷി സിൻഹ പ്രധാന വേഷത്തിൽ

∙ ധമാക്ക– കാർത്തിക് ആര്യൻ നായകൻ

∙ ദി ഡിസിപ്ലിൻ– ചൈതന്യ തംഹാനയുടെ നിർമാണം

∙ ഹസീൻ ദിൽരൂപ– തപ്സി പന്നു മുഖ്യവേഷത്തിൽ

∙ ജാദൂഗർ–ജിതേന്ദ്ര കുമാർ നായകൻ

∙ മീനാക്ഷി സുന്ദരേശ്വർ– സാന്യ മൽഹോത്ര പ്രധാന വേഷത്തിൽ

∙ മൈൽസ്റ്റോൺ– ഇവാൻ അയ്യരുടെ പ്രൊഡക്ഷൻ

∙ നവരസ– മണിരത്നം ചിത്രം

∙ പാഗ്‌ലൈറ്റ്– സാന്യ മൽഹോത്ര നായിക

∙ പെന്റോസ്– അബ്ബാസ്,മസ്താൻ നിർമാണം

∙ സർദാർ കാ ഗ്രാൻഡ്സൺ– നീന ഗുപ്തയും അർജുൻ കപൂറും പ്രധാന വേഷത്തിൽ

–15 സീരീസുകൾ

∙ ആരണ്യക്– രവീണ ഠണ്ടൻ  ഉൾപ്പെടെയുള്ളവർ അഭിനേതാക്കൾ

∙ ബോംബെ ബീഗംസ്– അലംകൃത ശ്രീവാസ്തവയുടെ പ്രൊഡക്ഷൻ

∙ ഡീകപ്പിൾഡ്– മനു ജോസഫ് ക്രിയേറ്റ് ചെയ്ത സീരീസിൽ മാധവൻ നായകൻ

∙ ഡൽഹി ക്രൈം– സീസൺ 2– എമ്മി അവാർഡ് നേടിയ ഡൽഹി ക്രൈം പുതിയ കഥയുമായി 

∙ ഫീൽസ് ലൈക്ക് ഇഷ്ക്– രാധികാ മദൻ ഉൾപ്പെടെയുള്ളവർ മുഖ്യവേഷത്തിൽ

∙ ഫൈൻഡിങ് അനാമിക– മാധുരി ദീക്ഷിത് മുഖ്യവേഷത്തിൽ

∙ ജംതാര– സീസൺ 2– ആദ്യ സീസണിന്റെ തുടർച്ച. ദേശീയ അവാർഡ് ജേതാവ് സൗമേന്ദ്ര പാഡി പിന്നണിയിൽ. 

∙ കോട്ടാ ഫാക്ടറിയുടെ സീസൺ 2– വൈറൽ ഫീവറിൽ നിന്ന്

∙ ലിറ്റിൽ തിങ്സ് സീസൺ 4– മിഥില പാൽക്കർ മുഖ്യവേഷത്തിലെത്തിയ ചെറു സീരീസിന്റെ നാലാം സീസൺ

∙ മായ്– അനുഷ്കാ ശർമ്മയുടെ പ്രൊഡക്ഷൻ

∙ മസാബ മസാബ സീസൺ 2– നീന ഗുപ്തയും മകൾ മസാബ ഗുപ്തയും  അഭിനയിക്കുന്ന സീരീസിന്റെ രണ്ടാം സീസൺ

∙ മിസ്മാച്ച്ഡ്, സീസൺ 2

∙ റേയ്– അഭിഷേക് ചൗബെ സംവിധാനം

∙ ഷീ, സീസൺ 2– ഇംത്യാസ് അലിയുടെ പ്രൊഡക്ഷൻ ഹൗസാണ് പിന്നിൽ

∙ യേ കാലി കാലി ആംഖേൻ– ശ്വേതാ ത്രിപാഠി മുഖ്യവഷത്തിൽ

6 കോമഡി സ്പെഷൽ:

∙  ആകാശ് ഗുപ്തയുടെ പേരിടാത്ത സ്പെഷൽ

∙ കോമഡി പ്രീമിയർ ലീഗ്

∙ കപിൽ ശർമ്മയുടെ പേരിടാത്ത ഷോ

∙ പ്രശാന്തി സിങ്ങിന്റെ പേരിടാത്ത കോമഡി സ്പെഷൽ

∙ രാഹുൽ ദുവ

∙ സുമുഖി സുരേഷിന്റെ പുതിയ കോമഡി സ്പെഷൽ

4 പുതിയ ഡോക്യുമെന്ററികൾ

∙ ക്രൈം സ്റ്റോറീസ്: ഇന്ത്യ ഡിക്റ്ററ്റീവ്സ്

∙ ഹൗസ് ഓഫ് സീക്രട്ട്– ബുറാഡി ഡെത്ത്

∙ ഇന്ത്യൻ പ്രെഡേറ്റർ

∙ സേർച്ചിങ് ഫോർ ഷീല– കരൺ ജോഹറുടെ പ്രൊഡക്ഷൻ

3 റിയാലിറ്റി ടിവി ഷോകൾ

∙ ബിഗ് ഡേ– കലക്ഷൻ2

∙ ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈഫ്സ്– സീസൺ 2– കരൺ ജോഹർ പ്രൊഡക്ഷൻ

∙ സോഷ്യൽ കറൻസി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA