കയ്യൊടിഞ്ഞ ജെനീലിയയുടെ മുടികെട്ടി റിതേഷ്; വിഡിയോ

genilia
SHARE

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ജെനീലിയയും  റിതേഷ് ദേശ്‌മുഖും. അടുത്തിടെ സ്കേറ്റിങ് പഠനത്തിനിടയിൽ നിലത്ത് വീണ് ജെനീലിയയുടെ കയ്യൊടിഞ്ഞിരുന്നു. കൈ പ്ലാസ്റ്റർ ചെയ്ത് ഇരിക്കുന്ന ജെനീലിയയുടെ മുടി കെട്ടാൻ സഹായിക്കുന്ന റിതേഷിന്റെ വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ

റിതേഷ് ശ്രദ്ധയോടെ മുടികെട്ടുമ്പോൾ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വിഡിയോ പകർത്തുകയാണ് ജെനീലിയ. കഴിഞ്ഞ ദിവസമാണ് സ്കേറ്റിങ് പഠനത്തിനിടെ തെന്നി വീണ് നടിക്ക് പരുക്കേൽക്കുന്നത്. പരുക്കു പറ്റുന്ന വിഡിയോയും നടി പങ്കുവച്ചിരുന്നു.

‘തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്. റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA