ADVERTISEMENT

നടി ദുർഗ കൃഷ്ണ വിവാഹിതയാകുന്നു. യുവസിനിമാ നിർമാതാവും ദുർഗയുടെ അടുത്തസുഹൃത്തുമായ അർജുൻ രവീന്ദ്രനാണ് വരൻ. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഏപ്രിൽ അ‍ഞ്ചിനാണ് വിവാഹം. സേവ് ദ് ഡേറ്റ് ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

കഴിഞ്ഞ നാല് വർഷം നീണ്ടുനിന്ന പ്രണയജീവിതത്തിനാണ് ഇപ്പോൾ അവസാനമാകുന്നത്. കോക്കനട്ട് വെഡ്ഡിങ്സ് ചിത്രീകരിച്ചിരിക്കുന്ന ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും പ്രണയത്തിന്റെ തീമിലാണ് ഒരുക്കിയിരിക്കുന്നത്. 

 

വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ്ഗ കൃഷ്ണ. മോഹൻലാൽ ചിത്രം റാം ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com