ഹോളി ആഘോഷിച്ച് താരങ്ങൾ; ചിത്രങ്ങളും വിഡിയോയും

holi-celebrities-2021
SHARE

ഹോളി ആഘോഷിച്ച് പ്രേക്ഷകരുടെ പ്രിയ താരങ്ങൾ. നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യയില്‍ വസന്തകാലത്തെ വരവേല്‍ക്കുന്ന ആഘോഷം കൂടിയാണ്. കുടുംബത്തോടൊപ്പമായിരുന്നു സണ്ണി ലിയോണിയുടെ ഹോളി.

വിവാഹശേഷമുളള ആദ്യ ഹോളി ഭർത്താവ് ഗൗതം കിച്ചലുവിനൊപ്പം ആഘോഷിച്ചിരിക്കുകയാണ് കാജൾ അഗർവാൾ. മുംബൈയിലെ വീട്ടിലാണ് കാജളും ഭർത്താവും ഹോളി ആഘോഷിച്ചത്. 2020 ഒക്ടോബർ 30 നായിരുന്നു ഇരുവരുടെയും വിവാഹം.  

അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, കരീന കപൂർ അടക്കം നിരവധി ബോളിവുഡ് താരങ്ങളും ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മകൻ തൈമൂർ അലി ഖാന്റെ ചിത്രമാണ് കരീന പങ്കുവച്ചത്. മകൾ നിതാരയ്ക്കൊപ്പമുളള ഹോളി ആഘോഷത്തിന്റെ ചിത്രമായിരുന്നു അക്ഷയ് കുമാർ ഷെയർ ചെയ്തത്.

ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം ഹോളി ആഘോഷിച്ചതിന്റെ പഴയകാല ഫൊട്ടോയാണ് അഭിഷേക് ബച്ചൻ പോസ്റ്റ് ചെയ്തത്. അമിതാഭ് ബച്ചനും പഴയകാലത്തെ ഒരു ചിത്രമാണ് പങ്കുവച്ചത്.

ഹൈദരാബാദിലെ വീട്ടിൽ കുടുംബത്തിനൊപ്പം ഹോളി ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് അല്ലു അർജുൻ ഷെയർ ചെയ്തത്. പ്രിയങ്ക ചോപ്ര, സഞ്ജയ് ദത്ത്, ജെനിലീയ, ശിൽപ ഷെട്ടി തുടങ്ങിയ നിരവധി താരങ്ങളും ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA