ADVERTISEMENT

കളമശ്ശേരിയിലെ സിപിഎം സ്ഥാനാർഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി ആഷിക്ക് അബുവും റിമ കല്ലിങ്കലും സുഹൃത്തുക്കളും. സംവിധായകൻ ആഷിക്ക്‌ അബു, അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ റിമ കല്ലിങ്കൽ, സംഗീതസംവിധായകൻ ബിജിബാൽ, നടിമാരായ സജിത മഠത്തിൽ, ദിവ്യ ഗോപിനാഥ്‌ തുടങ്ങിയ സിനിമാ–സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജീവിന്റെ വിജയത്തിനായി വോട്ടഭ്യർഥിച്ചു.

വിദ്യാർഥികാലംമുതൽ രാജീവിനെ അടുത്തറിയുന്നവരും അദ്ദേഹത്തിനൊപ്പം സംഘടനാപ്രവർത്തനം നടത്തിയവരുമാണ്‌ തങ്ങളിൽ പലരുമെന്ന്‌ ആഷിക്ക് അബു പറഞ്ഞു. മനുഷ്യരെയാകെ ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാനാഗ്രഹിക്കുന്ന രാഷ്‌ട്രീയത്തിന്റെ വക്താവായാണ്‌ തനിക്ക്‌ രാജീവിനെ അറിയാവുന്നതെന്നും എൽഡിഎഫ്‌ സർക്കാർ തുടരുമ്പോൾ ഒപ്പം രാജീവ്‌ ഉണ്ടാകണമെന്നും റിമ കല്ലിങ്കൽ പറഞ്ഞു.

‘എന്റെ ജീവിതപങ്കാളിയെപ്പോലെ രാഷ്ട്രീയജീവിതം തുടർന്നുകൊണ്ടുപോയ ആളല്ല ഞാൻ. ഞാൻ പഠിച്ച സാഹചര്യങ്ങളൊക്കെ വേറെയായിരുന്നു. ഇപ്പോൾ ഒരു നടിയായി മാറിയപ്പോൾ എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നു ചോദിച്ചാല്‍ അതിനെനിക്ക് വ്യക്തമായ കാരണമുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ ഈ ഗവൺമെന്റിന്റെ പ്രവർത്തനം, ആളുകളെ ഒരുമിച്ചു നിർത്തണം എന്നുകാണിച്ചുതന്ന ശക്തി. അതുകൊണ്ടാണ് ഞാനിവിടെ നിൽക്കുന്നതും. ആ ശക്തി രാജീവേട്ടനിലും ഉണ്ട്.’–റിമ വ്യക്തമാക്കി.

എൽഡിഎഫ്‌ സർക്കാർ തുടരണമെന്നത്‌ കേരളം ആഗ്രഹിക്കുന്ന കാര്യമാണെന്നും അതിനായി കളമശേരിയിൽ രാജീവിന്റെ വിജയം ഉറപ്പാണെന്നും സജിത മഠത്തിൽ പറഞ്ഞു. നാടിന്‌ ഒരുപാട്‌ നന്മ ചെയ്‌ത പിണറായി സർക്കാർ ഇനിയും തുടരണമെന്നും അതു മാത്രമാണ്‌ തനിക്ക്‌ പറയാനുള്ളതെന്ന് മണികണ്‌ഠൻ ആചാരി പറഞ്ഞു. ഇവരെ കൂടാതെ ഗായകൻ സൂരജ്‌ സന്തോഷ്‌, സംവിധായകൻ കമൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com