മാസ്ക് ഇല്ലാതെ സെൽഫി; ക്ഷമ നശിച്ച് അജിത്; ഒടുവിൽ സോറി പറഞ്ഞ് താരം

ajith-selfie
SHARE

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ നടൻ അജിത്തിനെ വളഞ്ഞ് ആരാധകർ. ആരാധകരുടെ സ്നേഹം അതിരുകവിഞ്ഞപ്പോൾ ക്ഷമ നശിച്ച് പ്രതികരിച്ച് അജിത്തും. സെൽഫിയെടുക്കാനാണ് ആരാധകർ താരത്തിന് ചുറ്റും കൂടിയത്. പൊലീസുകാരുടെ നിർദേശങ്ങൾ പോലും വകവെയ്ക്കാതെ വന്നതോടെ അജിത് ഒരു ആരാധകന്റെ ഫോൺ‌ തട്ടിപ്പറിച്ചു.

ഭാര്യ ശാലിനിക്കൊപ്പമാണ് താരം പോളിങ്ങ് ബൂത്തിലെത്തിയത്. ഇവരെ കണ്ടതോടെ അജിത്തിന്റെ തൊട്ടടുത്ത് നിന്ന് മാസ്ക് പോലും ധരിക്കാതെ സെൽഫി എടുക്കാനാണ് ഒരാൾ ശ്രമിച്ചത്. പ്രകോപിതനായ താരം ഇയാളുടെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി. തുടർന്ന് കൂടെയുണ്ടായിരുന്ന ബോഡി ഗാർഡിനെ ഏൽപ്പിച്ചു. വോട്ട് ചെയ്ത് തിരിച്ചിറങ്ങിയ ശേഷം ഫോൺ തിരികെ നൽകി. നടന്നതിൽ മാപ്പ് പറയുകയും ചെയ്തു നടൻ. 

എന്നാൽ ആരാധകന്റെ മൊബൈൽ അജിത് എറിഞ്ഞ് ഉടച്ചെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. അവസാനം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകൻ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി. മാസ്ക് ധരിക്കാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് തന്റെ അറിവില്ലായ്മ ആണെന്നും മൊബൈൽ ഫോൺ തിരികെ തന്ന ശേഷം അജിത് തന്നോട് സോറി പറഞ്ഞെന്നും ആരാധകൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA