ADVERTISEMENT

കൈതി, മാസ്റ്റർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജിന്റെ ‘വിക്രം’ സിനിമയിൽ കമൽഹാസനൊപ്പം മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ എത്തുന്നു. ഫഹദ് തന്നെയാണ് താന്‍ കമല്‍ഹാസനൊപ്പം അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. 

 

ചിത്രത്തിൽ ഫഹദിന്റേത് വില്ലൻ കഥാപാത്രമാണോ എന്നത് വെളിപ്പെടുത്തിയിട്ടില്ല. നടൻ ലോറൻസും ചിത്രത്തിലൊരു ഭാഗമാണ്. ലോറൻസ് വില്ലനായി എത്തുന്നു എന്ന തരത്തിൽ തമിഴ് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

 

കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ്. ഗ്യാങ്സ്റ്റര്‍ സിനിമയാകും വിക്രം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com