ഹാട്രിക് വിജയവുമായി ദിലീഷ് പോത്തൻ: ‘ജോജി’ ഗംഭീരമെന്ന് പ്രേക്ഷകർ

joji-fahadh
SHARE

ഹാട്രിക് വിജയവുമായി ദിലീഷ് പോത്തനും ഫഹദ് ഫാസിലും. ഇരുവരും ഒന്നിച്ച ഏറ്റവും പുതിയ ചിത്രം ജോജിക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ആമസോൺ പ്രൈമിലൂടെ കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. 

വില്യം ഷേക്സ്പിയറുടെ ദുരന്ത നാടകകഥയായ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടെടുത്ത ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനാണ്. ജോജിയായി ഫഹദ് തകർത്താടുമ്പോൾ കൂടെ അഭിനയിച്ച ബാബുരാജ്, ഷമ്മി തിലകൻ, ജോജി മുണ്ടക്കയം, ഉണ്ണിമായ, ബേസിൽ തുടങ്ങിയവരും ഗംഭീര പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നു.

എരുമേലിയെ സമ്പന്നമായ ക്രിസ്ത്യൻ കുടുംബമാണ് കഥാപശ്ചാത്തലം. കുട്ടപ്പന്റെ മൂത്ത പുത്രൻ ജോമോൻ, രണ്ടാമത്തെ പുത്രൻ ജെയ്സൻ ഭാര്യ ബിൻസി, ജോമോന്റെ മകൻ പോപ്പി, പിന്നെ ജോജിയും. സമ്പന്നരാണെങ്കിലും കുട്ടപ്പന്റെ അധീനതയിൽ കാര്യങ്ങൾ നടക്കുന്നതുകൊണ്ട് അവസരം കിട്ടിയാൽ അപ്പന്റെ മരണം കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടൊപ്പം എഴുത്തിലും പശ്ചാത്തലസംഗീതത്തിലും എഡിറ്റിങ്ങിലും തുടങ്ങി എല്ലാ മേഖലയും ഒരുപോലെ കയ്യടി ഏറ്റുവാങ്ങുന്ന മറ്റൊരു ദിലീഷ് പോത്തൻ ചിത്രമാകുന്നു ജോജിയെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA