ADVERTISEMENT

ബോളിവുഡ് നടൻ വിദ്യുത് ജംവാലിന് തന്റെ ആരാധകരോടുള്ള സ്നേഹം വ്യക്തമാക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വർക്കൗട്ട് കഴിഞ്ഞ് ജിമ്മിൽ നിന്നും ഇറങ്ങുന്ന വഴിയാണ് കടുത്ത ആരാധകനായ ഒരു യുവാവ് താരത്തിനരികിലേയ്ക്ക് ഓടിയെത്തിയത്. വിദ്യുതിനെ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ യുവാവ് അദ്ദേഹം അണിഞ്ഞിരിക്കുന്ന ജാക്കറ്റിനെയും പ്രശംസിച്ചു. ഉടൻ തന്നെ തന്റെ വിലകൂടിയ ജാക്കറ്റ് ആ ആരാധകന് വിദ്യുത് സമ്മാനിക്കുകയായിരുന്നു.

 

താങ്കളുടെ സ്നേഹത്തിനുള്ള സമ്മാനമാണിതെന്നും നന്നായി സൂക്ഷിക്കണമെന്നും ജാക്കറ്റ് നൽകിയ ശേഷം വിദ്യുത് പറഞ്ഞു. എന്നാൽ അതുകൊണ്ടൊന്നും തൃപ്തനാകാൻ ആരാധകൻ ഒരുക്കമല്ലായിരുന്നു. പിന്നീട് ടീ ഷർട്ടും െഹൽമറ്റും വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ആ ആവശ്യവും സ്നേഹത്തോടുകൂടിയാണ് വിദ്യുത് കേട്ടത്. തന്റെ കയ്യിലുണ്ടായിരുന്ന തൊപ്പിയും ആരാധകനു നൽകിയ ശേഷമാണ് വിദ്യുത് അവിടെ നിന്നും മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com