ഡിക്യു, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി: റോഷൻ ആൻഡ്രൂസ്

salute-rosshan
SHARE

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് പാക്കപ്പ് ആയി. ദുൽഖർ പൊലീസ് േവഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി–സഞ്ജയ് ആണ്. തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ച ദുൽഖറിനോട് നന്ദി പറഞ്ഞുകൊണ്ട് റോഷൻ ആൻഡ്രൂസ് എഴുതിയ കുറിപ്പ് ആണ് ആരാധകരുടെ ഇടയിൽ ചർച്ച. ദുൽഖറിനൊപ്പമുള്ള സിനിമ വലിയ സ്വപ്നമായിരുന്നുവെന്നും നല്ലൊരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നും റോഷൻ പറയുന്നു.

റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ:

‘സ്നേഹത്തോടെയും ബഹുമാനത്തോടെയും നമ്മളദ്ദേഹത്തെ വിളിക്കും ഡിക്യൂ എന്ന്. എന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിൽ ഒന്ന് താങ്കളുമായി ഒരു സിനിമ ചെയ്യണമെന്ന ആ​ഗ്രഹം യാഥാർഥ്യമാക്കാൻ സഹായിച്ചതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ താങ്കളോട് നന്ദി അറിയിക്കുന്നു. നമ്മളൊന്നിച്ച് ചിലവഴിച്ച നിമിഷങ്ങളിലൂടെ ഞാൻ മനസിലാക്കിയ കാര്യമുണ്ട്,  താങ്കൾ മികച്ചൊരു മനുഷ്യനാണെന്ന്, ആ ​ഗുണം തന്നെയാണ് താങ്കളെ മികച്ചൊരു നടനാക്കുന്നതും. 

എന്റെ എല്ലാ സഹപ്രവർത്തകരായ സംവിധായകരോടും  ഞാൻ പറയും, ദുൽക്കർ സൽമാനുമായി ജോലി ചെയ്യുക എന്നത് നിങ്ങളുടെ കരിയറിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത അനുഭവമാണെന്ന്. അതിനുപുറമെ, എനിക്ക് പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ച ഏറ്റവും മികച്ച പ്രൊഡക്‌ഷൻ ഹൗസുകളിൽ ഒന്നാണ് താങ്കളുടേത്. മികച്ച പ്രൊഡക്‌ഷൻ ടീമുകളിലൊന്ന്, മികച്ച അഭിനേതാക്കൾ, മനുഷ്യർ, എന്റെ സിനിമാ ജീവിതത്തിൽ ഞാൻ നേടിയ മികച്ച സുഹൃത്തുക്കൾ എന്നിവരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം നിങ്ങൾ എനിക്ക് നൽകി.

അരവിന്ദ് കരുണാകരനെ ഞങ്ങൾ സങ്കൽപ്പിച്ചതിലും അപ്പുറത്തേക്ക് ഉത്കൃഷ്ഠമാക്കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കൊറോണയുടെ കാലഘട്ടത്തിൽ പോലും, ഷെഡ്യൂളിന് മുമ്പായി ഈ പ്രോജക്റ്റ് തീർക്കാൻ ഞങ്ങളെ സഹായിച്ച അവിശ്വസനീയമായ ടീം വർക്ക് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. വേഫെയർ ടീമിന്റെയും നമ്മൾ ഓരോരുത്തരുടെയും കഠിനാധ്വാനമാണ് ഇത് സാധ്യമാക്കിയത്. 

മനോജേട്ടാ എന്ത് സംഭവിച്ചാലും എനിക്കൊപ്പം നിൽക്കുന്ന ജ്യേഷ്ഠനെ പോലെയാണ് താങ്കളെനിക്ക്.  ഈ ചിത്രത്തിൽ പ്രവർത്തിച്ച ഓരോ അഭിനേതാക്കളോടും, എന്റെ ടെക്നീഷ്യന്മാരോടും, എന്റെ എല്ലാമായ ബോബി സഞ്ജയ്, ഈ സ്വപ്നം സഫലമാക്കിയതിന് നിങ്ങളോരോരുത്തരെയും ഞാൻ സല്യൂട്ട് ചെയ്യുന്നു.’ റോഷൻ ആൻഡ്രൂസ് കുറിച്ചു.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ. എഡിറ്റർ ശ്രീകർ പ്രസാദ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA