ADVERTISEMENT

‘പനച്ചിൽ തറവാടിന്റെ തകർച്ചയ്ക്കു കാരണം ബിൻസിയാണെന്ന് ജോമോൻ. ബിൻസി കുടുംബത്തിൽ കാലുകുത്തിയ ഉടനെയാണ് ഭാര്യ ഗ്രേസി വീട് വിട്ടുപോയതെന്നും ഇപ്പോൾ മകൻ പോപ്പിയുടെ കാര്യത്തിലും പേടിയുണ്ടെന്നും ജോമോൻ പറയുന്നു.’...കേട്ടാൽ തോന്നും ജോജി സിനിമയുടെ രണ്ടാം ഭാഗമാണെന്ന്. ജോജി സിനിമയിൽ ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജിന്റെ കുറിപ്പിൽ നിന്നുള്ള വാക്കുകളാണിത്.

 

ഫഹദിനും ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്: 

 

‘ബിൻസി ...പനച്ചില്‍ തറവാടിന്റെ തകർച്ചക്ക് കാരണം, ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ. വളരെ ചെറുപ്പത്തിലേ അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി സ്ട്രിക്ട് ആയാണ് വളർത്തിയത് എന്നത് സത്യമാണ്. ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യ ഗ്രേസി വീട് വിട്ടു പോയി, എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ്‌ ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ്.. ഇപ്പൊ അവസാനം എന്തായി ....സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി. എന്റെ അനിയൻ പാവമാണ്, മകൻ പോപ്പിയുടെ കാര്യത്തിലും പേടിയില്ലാതില്ല.’–ബാബുരാജ് കുറിച്ചു.

 

നടൻ ബാബുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആയാണ് ജോമോൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ വാഴ്ത്തുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശ്യാം പുഷ്കരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com