ADVERTISEMENT

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ വിഷു ആശംസകൾ നേർന്നുള്ള ഫോട്ടോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സെറ്റ് മുണ്ട് ഉടുത്ത അതിസുന്ദരിയായി മീനാക്ഷിയെ കാണാം. സുഹൃത്തായ അഞ്ജലിയാണ് ചിത്രം പകര്‍ത്തിയതെന്നും മീനാക്ഷി കുറിച്ചിട്ടുണ്ട്.

 

സനൂഷ, നമിത പ്രമോദ്, ഐമ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിനു കമന്റുമായി എത്തി. സുന്ദരിയായിട്ടുണ്ടെന്ന സനൂഷയുടെ കമന്റിന് നന്ദി ചേച്ചി എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

 

സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമെന്നായിരുന്നു പ്രേക്ഷകരുടെ പ്രവചനം. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല. ചെന്നൈയിൽ ഡോക്ടർ ആകാൻ പഠിക്കുകയാണ് മീനാക്ഷി.

 

അടുത്തിടെ നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിലീപിനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും നൃത്ത വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com