ADVERTISEMENT

അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

 

പൊതു ജനങ്ങളിൽ  നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴമുതൽ പുഴവരെ. ഇതുവരെ 1,17,42859 രൂപ പിരിച്ചു ലഭിച്ചെന്നും 30,76530 രൂപ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം 60 ശതമാനം പൂർത്തിയായിട്ടുണ്ട്. വയനാട് ആണ് പ്രധാന ലൊക്കേഷൻ.

 

ചിത്രത്തിന്റെ ട്രെയിലറിനു നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്. കൂടുതലും ഡിസ്‌ലൈക്സ് ആണ് ട്രെയിലറിനു ലഭിക്കുന്നത്. 70 ലക്ഷം മുടക്കിയ ചിത്രത്തിന്റെ മികവില്ലെന്നാണ് പ്രധാനവിമർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com