ADVERTISEMENT

ദൃശ്യം 2 തെലുങ്ക് സെറ്റിൽ നിന്നുള്ള ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ജോർജുകുട്ടിയെ എങ്ങനെയും കുടുക്കാന്‍ നടക്കുന്ന ഗീത പ്രഭാകറിനെ കഴുത്തിൽ പിടിച്ച് കൊല്ലാൻ ശ്രമിക്കുന്ന റാണിയെയാണ് ചിത്രത്തിൽ കാണാനാകുക. നടി മീന തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കുവച്ചത്.

 

ദൃശ്യം ഒന്നാം ഭാഗത്തെപ്പോലെ സൂപ്പർ ഹിറ്റായിരുന്നു സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2. ആദ്യ ഭാഗത്തിലെന്നപോലെ ദൃശ്യം 2 സിനിമയും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. ദൃശ്യം 2 തെലുങ്ക് പതിപ്പ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുകയാണ്. ദൃശ്യത്തിന്റെ സംവിധായൻ ജീത്തു ജോസഫ് തന്നെയാണ് തെലുങ്കു പതിപ്പും സംവിധാനം ചെയ്യുന്നത്.

 

മലയാളത്തിലെ നായിക മീന തന്നെ തെലുങ്കിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിൽ ആശ ശരത്ത് അവതരിപ്പിച്ച ഗീത പ്രഭാകറെ തെലുങ്കിൽ നദിയ മൊയ്തുവാണ് അവതരിപ്പിക്കുന്നത്. തെലുങ്കിലെത്തുമ്പോൾ ജ്യോതി എന്നാണ് മീനയുടെ കഥാപാത്രത്തിന്റെ പേര്. ജോർജ്കുട്ടി രാംബാബു ആകും. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു. 

 

മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രത്തെ തെലുങ്ക് പതിപ്പിൽ അവതരിപ്പിക്കുന്നത് വെങ്കിടേശാണ്. എസ്തർ അനിൽ മലയാളത്തിലെ അതേ കഥാപാത്രം തെലുങ്കിലും അവതരിപ്പിക്കും. മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെ തെലുങ്കിൽ സമ്പത്താണ് അവതരിപ്പിക്കുന്നത്. തൊടുപുഴ, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. സതീഷ് കുറുപ്പ് ആണ് സിനിമയുടെ ഛായാഗ്രഹണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com