ADVERTISEMENT

തെന്നിന്ത്യൻ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരം വിവേക് ഓർമയായിരിക്കുന്നു. ഖുശി, റണ്‍, സാമി, അന്യന്‍, ശിവാജി തുടങ്ങി ഇരുന്നൂറിലധികം സിനിമകളില്‍ വേഷമിട്ട അദ്ദേഹം തമിഴ് സിനിമയുടെ അഭിഭാജ്യ ഘടകമായിരുന്നു. വിവേക് നമുക്ക് സമ്മാനിച്ച മറക്കാനാകാത്ത കഥാപാത്രങ്ങളിലൂടെ....

അന്യനിലെ അറിവഴകൻ

 

വിക്രം നായകനായി എത്തിയ അന്യന്‍ സിനിമയിലെ അമ്പിയുടെ ഉറ്റ സുഹൃത്തായ അറിവഴകനായി വിവേക് ഏവരുടെയും മനംകവർന്നു. പൊലീസ് ഉദ്യോഗസ്ഥനായും അമ്പിയുടെ സുഹൃത്തായും എത്തിയ വിവേകിന്റെ അഭിനയപ്രകടനം ഏവരുടെയും കയ്യടി ഏറ്റുവാങ്ങി. പ്രകാശ് രാജിനൊപ്പവും വിക്രത്തിനൊപ്പവും താരവും മത്സരിച്ച് അഭിനയിച്ചു.

 

ശിവാജിയിലെ അറിവ്

 

രജനീകാന്തിനെ നായകനാക്കി ശങ്കർ ഒരുക്കി ശിവാജിയിൽ അറിവ് എന്ന കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിച്ചത്. സിനിമയിൽ രജനീകാന്തിനൊപ്പം മുഴുനീള വേഷത്തിലെത്തിയ വിവേകിന്റെ പഞ്ച് ഡയലോഗുകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

 

ബോയ്സിലെ മംഗലം

 

വിവേകിന്റെ വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരുന്നു ബോയ്സ് സിനിമയിലെ മംഗലം. ചിത്രത്തിലെ നിർണായക കഥാപാത്രമെന്നു തന്നെ പറയാം. 

 

ഉത്തമപുത്തിരനിലെ ഏകാംബരൻ

 

ധനുഷും വിവേകും മത്സരിച്ചഭിനയിച്ച ചിത്രം. ഇമോഷനൽ ഏകാംബരൻ എന്ന കഥാപാത്രമായി എത്തിയ വിവേക് സിനിമയിൽ ചിരിയുടെ മാലപ്പടക്കം തന്നെ തീർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com