ADVERTISEMENT

ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തി ലോകം മുഴുവൻ ശ്രദ്ധനേടിയ ചിത്രമാണ് ദൃശ്യം 2. കോവിഡിനെ തുടര്‍ന്ന് തിയറ്ററുകള്‍ മാസങ്ങളോളം അടച്ചു പൂട്ടി കിടന്നതിനെ തുടര്‍ന്നായിരുന്നു ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാന്‍ നിർമാതാക്കള്‍ തീരുമാനിച്ചത്. മോഹൻലാൽ നായകനായ ഈ ചിത്രം റെക്കോർഡ് തുകയ്ക്കാണ് ആമസോണ്‍ വാങ്ങിയതെന്ന് തുടക്കം മുതല്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരാരും തന്നെ തുകയുടെ വിവരങ്ങള്‍ പുറത്തു പറഞ്ഞിരുന്നില്ല.

 

ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി  ഗ്ലോബല്‍ എന്ന പേജ് ഈ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. 30 കോടിക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 വാങ്ങിയതെന്നും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ഗ്ലോബല്‍ ഒടിടി ട്വീറ്റ് ചെയ്തു. 

 

സൽമാൻ ഖാൻ നായകനാകുന്ന രാധെയാണ് ഒടിടിയിലൂടെ റിലീസിനെത്തുന്ന അടുത്ത വമ്പൻ ചിത്രം. ഏകദേശം 230 കോടി രൂപയ്ക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. മെയ് 13ന് തിയറ്ററിലൂടെയും സീ ഫൈവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം റിലീസിനെത്തും.

 

മമ്മൂട്ടി ചിത്രം വൺ ഏപ്രിൽ 27ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുന്നുണ്ട്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com