ഓട്ടോ സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ ആളാകണം: അപ്പന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് പെപ്പെ

antony-varghese-father
SHARE

2019 തൊഴിലാളി ദിനത്തില്‍ നടന്‍ ആന്റണി വര്‍ഗീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോ വലിയ ചര്‍ച്ചയായിരുന്നു. ഓട്ടോ ഡ്രൈവറായ അച്ഛന്‍ വര്‍ഗീസിനെ ഓട്ടോയ്ക്കരികില്‍ നിര്‍ത്തി എടുത്ത ചിത്രമായിരുന്നു മെയ്ദിനത്തില്‍ പെപ്പെ പങ്കുവച്ചത്. ‘തൊഴിലാളിദിനാശംസകള്‍.... അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ.’ ഇങ്ങനെയായിരുന്നു കുറിപ്പ്. 

antony-23

ഇപ്പോഴിതാ ഈ വർഷവും ആ പഴയ ഫോട്ടോ ഓർമപ്പെടുത്തി അച്ഛന്റെ ചിത്രവും രസകരമായ അനുഭവവും പങ്കുവയ്ക്കുകയാണ് ആന്റണി വര്‍ഗീസ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വീട്ടില്‍ ഓട്ടോ പോര്‍ച്ചില്‍ നിര്‍ത്തി പത്രവായനയില്‍ മുഴുകിയ ആന്റണിയുടെ അച്ഛന്റെ ഫോട്ടോയിൽ കാണാം.

ആന്റണി വര്‍ഗീസിന്റെ വാക്കുകൾ:

അപ്പന്‍ കുറെ നേരമായിട്ടു റൂമില്‍ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാന്‍ ചോദിച്ചു എന്ത് പറ്റിന്ന്... ഉടനെ പറയാ 2 വര്‍ഷം മുന്‍പ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ, ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കില്‍ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്... സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയില്‍ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം ... അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി... കണ്ടാല്‍ അപ്പന്‍ അറിയാതെ ഞാന്‍ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുള്‍ അഭിനയം ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA