ADVERTISEMENT

ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷൻ സീരിസിലൂടെയും ശ്രദ്ധേയനായ താരം ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ സെവൻ ഹിൽസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. സംവിധായകനായ വിക്രം ഭട്ടാണ് മരണവിവരം സ്ഥിരീകരിച്ചത്. 

 

വിക്രം ഭട്ടിന്‍റെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ബിക്രംജീത്.  ആർമിയിൽനിന്ന് വിരമിച്ച അദ്ദേഹം ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ജനപ്രിയനാകുകയായിരുന്നു. വെബ്സീരീസുകളിലും അഭിനയിച്ചിരുന്നു. അനിൽ കപൂറിനൊപ്പമെത്തിയ '24' എന്ന വെബ്​സീരിസാണ് ഇതിൽ ശ്രദ്ധേയം.       

 

2003 മുതലാണ്​ അഭിനയ​ രംഗത്തേക്ക് അദ്ദേഹം ചുവടുമാറ്റിയത്. പിന്നീട് പേജ് 3, കോർപ​േററ്റ്​, റോക്കറ്റ്​ സിങ്​: സെയിൽസ്​മാൻ ഒാഫ് ദ് ഇയർ, മർഡർ 2, ജബ്​ തക്​ ഹേ ജാൻ, ചാൻസ് പേ ഡാൻസ്,  ടു സ്റ്റേറ്റ്സ്​ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com