ADVERTISEMENT

ശരീരഭാരം ആറുകിലോ കുറച്ച് നടി അനു സിത്താര. ഒരു മാസം കൊണ്ട് താൻ കുറച്ചത് ആറ് കിലോ ആണെന്നും ഇപ്പോഴും അത് തുടരുകയാണെന്നും നടി പറഞ്ഞു. എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്നും അദ്ദേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അനു പറയുന്നു. മേക്കോവർ നടത്തിയ ചിത്രങ്ങളും പ്രേക്ഷകർക്കായി താരം പങ്കുവയ്ക്കുക ഉണ്ടായി.

 

സ്ത്രീകൾക്കായുള്ള ഒരു സ്‌പെഷൽ ഡയറ്റ് പ്ലാൻ ആണ് ഉണ്ണി മുകുന്ദൻ, അനു സിത്താരയ്ക്ക് വേണ്ടി നൽകിയത്. ഇത് ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന് അനു പറയുന്നു. ഇനിയും കൂടുതൽ ശരീരഭാരം കുറയ്ക്കാനാണ് നടിയുടെ പദ്ധതി.

 

ശാലീനതയുടെ പര്യായമായി മലയാള സിനിമയിലെത്തിയ നടിയാണ് അനു സിത്താര. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com