‘അച്ഛന്‍ സുഖമായി ഇരിക്കുന്നോ?’; പരിഹാസത്തിന് ദിയയുടെ മറുപടി

diya-krishna-krishnakumar
SHARE

കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരിഹസിക്കാനെത്തിയവർക്ക് തക്ക മറുപടിയുമായി മകൾ ദിയ കൃഷ്ണ. ദിയ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെയാണ് പരിഹാസകമന്റുകൾ വന്നത്. ‘അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?” എന്നായിരുന്നു ഒരു വിമർശകന്റെ ചോദ്യം. ‘ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷേ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക’... എന്നായിരുന്നു ചോദ്യത്തിനു ദിയയുടെ മറുപടി

diya-comment

തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ പരാജയത്തോടെ താരത്തിന്റെയും മക്കളുടെയും നേരെ സൈബര്‍ ആക്രമണം രൂക്ഷമാവുകയാണ്. നടി അഹാനയുടെ പേജിലും വളരെ മോശമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ കൃഷ്ണകുമാര്‍ പ്രതികരിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച കൃഷ്ണകുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജുവാണ് തോല്‍പ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA