കിച്ചുവിന്റെ മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ല: സിന്ധു കൃഷ്ണകുമാർ

sindhu-krisha-1
SHARE

തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭർത്താവും നടനുമായ കൃഷ്‌ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്‌ണ. കൃഷ്‌ണകുമാർ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭർത്താവിനെയോർത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു. കൃഷ്‌ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ലെന്നാണ് പരാജയത്തോടുളള സിന്ധുവിന്റെ പ്രതികരണം.

കന്നി അങ്കത്തിലെ തോൽവി അംഗീകരിക്കുന്നുവെന്ന കൃഷ്‌ണകുമാർ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു ഭാര്യ സിന്ധുവിന്റെ പ്രതികരണം. അച്ഛന്റെ തോൽവി ആഘോഷിക്കുന്നവർക്കെതിരെ മകൾ ദിയ കൃഷ്‌ണയും രംഗത്തെത്തി. ജയിച്ചവർ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെ കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. ആളുകൾക്ക് ഇത്രയം തരംതാഴാൻ കഴിയുമോയെന്നും ദിയ ചോദിച്ചു.

തിരുവനന്തപുരത്ത് 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു വിജയിച്ചത്. നിലവിലെ എം എൽ എ ആയ കോൺഗ്രസിന്റെ വി എസ് ശിവകുമാറിനെ പരാജയപ്പെടുത്തി അദ്ദേഹം നേടിയ അട്ടിമറി വിജയത്തിൽ കൃഷ്‌ണകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA