ADVERTISEMENT

അഭിനയത്തിന്റെ തുടക്കകാലം മുതൽ കൂടെയുള്ള മേക്കപ്പ്മാൻ സുരേഷ് പുറത്തൂരിന് ജന്മദിനാശംസകൾ നേർന്ന് ചലച്ചിത്രതാരം ഇന്ദ്രജിത്ത്. ആദ്യകാലം തൊട്ടുള്ള ചിത്രങ്ങളും സുരേഷുമായുള്ള സൗഹൃദവും ആത്മബന്ധവും പങ്കുവയ്ക്കുന്ന വാക്കുകളും കുറിച്ചാണ് സന്തതസഹചാരിയുടെ ജന്മദിനത്തെ താരം അടയാളപ്പെടുത്തിയത്. 

suresh-indran-3

 

surrsh-indran-33

'ജന്മദിനാശംസകൾ പ്രിയ സഹോദരാ... ദീർഘകാലമായുള്ള സുഹൃത്ത്, മേക്കപ്പ്മാൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, ബൈക്ക് ബഡി.. പിന്നെ എന്താണ് അല്ലാത്ത്! നന്ദി ഇങ്ങനെ ആയതിന്... പരിമിതികളില്ലാതെ നൽകുന്ന ആ സ്നേഹത്തിന്,' ഇന്ദ്രജിത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. 

suresh-poornima

 

indran-suresh

പല കാലങ്ങളിൽ ഇന്ദ്രജിത്തിനൊപ്പമുള്ള സുരേഷിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പൂർണിമയുടെ മനോഹരമായ ജന്മദിനാശംസ! ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും വിവാഹദിനത്തിൽ ഇരുവർക്കൊപ്പം സുരേഷ് നിൽക്കുന്ന ചിത്രവും അതിന് പൂർണിമ നൽകിയ അടിക്കുറിപ്പും ഏറെ ശ്രദ്ധ നേടി. 

 

'18 വർഷങ്ങൾ... ഈ നടുവിൽ നിൽക്കുന്ന മനുഷ്യനെ ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് കണ്ടെത്താനുള്ള മത്സരത്തിലാണ്... ഇപ്പോഴും അതു തുടരുന്നു,' എന്നായിരുന്നു പൂർണിമയുടെ വാക്കുകൾ. ഇന്ദ്രജിത്തിന്റെ കുടുംബവുമായി സുരേഷിനുള്ള ആത്മബന്ധത്തിന്റെ തെളിവായി പൂർണിമയുടെ വാക്കുകളും ആശംസകളും.  

 

20 വർഷങ്ങളായി ചലച്ചിത്രതാരം ഇന്ദ്രജിത്തിന്റെ മേക്കപ്പ് മാൻ ആണ് സുരേഷ് പുറത്തൂർ. പൊന്നാനിയിലെ പുറത്തൂർ ആണ് സ്വദേശം. താരത്തിന്റെ ഷൂട്ടിങ്ങുകളിലും യാത്രകളിലും സന്തത സഹചാരിയായ സുരേഷ് വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ്. ഷൂട്ട് ആണെങ്കിലും യാത്രകൾ ആണെങ്കിലും സുരേഷ് കൂടെയുണ്ടെങ്കിൽ ഇന്ദ്രജിത്ത് 'കൂൾ' ആണെന്ന് താരത്തിന്റെ കുടുംബം പോലും സമ്മതിക്കും. അത്രയും ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇന്ദ്രജിത്തിന്റെ ബൈക്കു യാത്രകളിലും സുരേഷ് ആണ് സന്തതസഹചാരി. കോവിഡ് മൂലം സിനിമാ ചിത്രീകരണങ്ങൾ നിറുത്തി വച്ചിരിക്കുന്നതിനാൽ കുടുംബത്തോടൊപ്പം പുറത്തൂരാണ് സുരേഷിപ്പോൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com