ADVERTISEMENT

കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി അനിവാര്യമാണെന്ന് നിർമാതാവും, ഫിലിം ചേംബർ ഭാരവാഹിയുമായ അനില്‍ തോമസ്. ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത് കോണ്‍ഗ്രസില്‍ അടിമുടി തലമുറമാറ്റം വരണം എന്നുള്ളതുകൊണ്ടാണെന്നും അനിൽ പറയുന്നു. 

 

അനില്‍ തോമസിന്റെ വാക്കുകൾ:

 

ഞാന്‍ ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം എന്ന് പറഞ്ഞത് കോണ്‍ഗ്രസ്സില്‍ ഒരു അടിമുടി തലമുറമാറ്റാം അനിവാര്യമായതുകൊണ്ടാണ്, അപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തും, ജില്ലാ നേതൃത്വത്തിലും എല്ലാം മാറ്റം വരണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം, ഇപ്പോഴത്തെ തലമുറ മാറി മൂന്നാം തലമുറ വരണം, കാരണം അവര്‍ ഭാവിലേക്ക് അധ്വാനിക്കും, ഇപ്പോഴത്തെ നേതൃത്വം പറയുന്ന പോലെ സമയം എടുത്ത് പോരാ, കാരണം സമയം തീരെ ഇല്ല, ഈ വര്‍ഷം കൊറോണ കൊണ്ടുപോകും, പിന്നെ 2024-ല്‍ പാര്‍ലമെന്റ് ഇലക്‌ഷന്‍, തുടര്‍ന്ന് ലോക്കല്‍ ബോഡി ഇലക്‌ഷന്‍ പിന്നെ അസംബ്ലി തിരഞ്ഞെടുപ്പ്, 3 വര്‍ഷത്തില്‍ 3 സുപ്രധാന തിരഞ്ഞെടുപ്പുകള്‍, പുതിയ ഒരു തലമുറ നേതൃത്വത്തില്‍ വന്നാല്‍ അവര്‍ അതിന് വേണ്ടി പണി എടുത്തോളും, ഷാഫിയും, ബല്‍റാമും, സി.ആര്‍. മഹേഷും, ജ്യോതികുമാറും, ശബരിനാഥനും, ജെ.എസ്. അഖിലും എല്ലാം ഇനി പാര്‍ട്ടിയെ നയിക്കട്ടെ,(എനിക്ക് അറിയാവുന്ന കുറച്ചു പേരുകള്‍ ) ഭാവിയിലേക്ക് നോക്കാന്‍ ഇല്ലാത്ത ഇപ്പോഴത്തെ നേതൃത്വം മാറുക, നിങളുടെ സേവനങ്ങള്‍ക്ക് നന്ദി ! കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com