ADVERTISEMENT

മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള രസകരമായ ചിത്രവുമായി നടൻ ആന്റണി വർഗീസ്. ആന്റണിയുടെ അമ്മ മാത്രമല്ല സഹോദരിയും അളിയനും ഈ ചിത്രത്തിലുണ്ട്.

‘വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല.’–ചിത്രത്തോടൊപ്പം ആന്റണി കുറിച്ചു.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി പിന്നീട് അതേ സിനിമയിലെ കഥാപാത്രത്തിന്‍റെ പേരിൽ അറിയപ്പെടുന്ന താരമാണ് പെപ്പെ എന്ന ആന്‍റണി വര്‍ഗ്ഗീസ്. സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരത്തിന്‍റേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് വരാനിരിക്കുന്നത്.

ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ദേവ് ഫക്കീർ എന്നിങ്ങനെ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നു. അങ്കമാലി സ്വദേശിയാണ് ആന്റണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com