മാരി സെൽവരാജ്, നിങ്ങളാണ് താരം; കർണൻ മേക്കിങ് വിഡിയോ

karnan-making
SHARE

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം കർണന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സംവിധായകൻ മാരി സെൽവരാജിന്റെ ദീർഘവീക്ഷണവും പ്രയത്നങ്ങളും വിഡിയോയിൽ കാണാം. ഓരോ അഭിനേതാക്കളുടെയും അരികിലെത്തി അടുത്ത സീൻ അഭിനയിച്ചു കാണിച്ചുകൊടുക്കുകയാണ് മാരി സെൽവരാജ്.

ഏറെ നിരൂപകപ്രേക്ഷക പ്രശംസ നേടി പരിയേറും പെരുമാളിനു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കർണൻ. ധനുഷ്, ലാൽ, രജീഷ വിജയൻ, ഗൗരികിഷൻ, യോഗി ബാബു എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. ഏപ്രിൽ ഒൻപതിനു തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രതികരണം നേടുകയുണ്ടായി. 

സന്തോഷ് നാരായണൻ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ തേനി ഈശ്വർ. സിനിമ മെയ് 14ന് ആമസോൺ പ്രൈമിൽ റിലീസ് െചയ്യും. മാരി സെൽവരാജിന്റെ അടുത്ത ചിത്രത്തിലും നായകൻ ധനുഷ് തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA