തിയറ്റർ പ്രതീക്ഷ അസ്തമിച്ചു: മാലിക്കും കോൾഡ് കേസും ഒടിടി റിലീസിന്

malik-cold-case
SHARE

ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്ന ചിത്രവും പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസും ഡയറക്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് സൂചന. കോവിഡ് വ്യാപനം മൂലം തിയറ്ററുകൾ‌ അടുത്തെങ്ങും തുറക്കാൻ സാധ്യത ഇല്ലാത്തതിനാലാണ് ഇരു ചിത്രങ്ങളുടെയും നിർമാതാവായ ആന്റോ ജോസഫ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്കെത്തിയത്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.  ഒന്നര വർഷത്തിലേറെയായി തിയറ്റർ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മാലിക്ക്. 

തിയറ്റർ റിലീസിനായി ഒരുപാട് കാത്തിരുന്നെന്നും എന്നാൽ മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദർശനം നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് എക്സിബിറ്റേഴ്സ് അസോസിയേഷന് അയച്ച കത്തിൽ പറയുന്നു. രണ്ടു സിനിമകളും ആമസോൺ പ്രൈം വഴിയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് സൂചന. 

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക്ക് പീരിയഡ് ഗണത്തിൽപെടുന്നതാണ്. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സാനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. 

തനു ബാലക് ഒരുക്കുന്ന കോൾഡ് കേസിൽ പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണെത്തുന്നത്. ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

English Summary: Malik and Cold Case movies to be released in OTT

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA