ADVERTISEMENT

വെള്ളാനകളുടെ നാട് എന്ന സൂപ്പർഹിറ്റ് സിനിമയിലെ ‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ ?’ എന്ന പ്രസിദ്ധമായ ഡയലോഗിനെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ. മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം ഒാർ‌മിക്കപ്പെടുമെന്നാണ് പ്രിയദർശൻ പറയുന്നത്. 

 

‘മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓർക്കും, അത് സംവിധാനം ചെയ്‌ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു.’ ഇതേ ഡയലോഗ് ഉൾപ്പെടുന്ന ഒരു വൈറൽ വിഡിയോ പങ്കു വച്ച് പ്രിയദർശൻ കുറിച്ചു. 

 

രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഇൗ വിഡിയോയുടെ പശ്ചാത്തലത്തിൽ വെള്ളാനകളുടെ നാട്ടിലെ ഇൗ പ്രസിദ്ധ ഡയലോഗാണ് പറയുന്നത്. ഒരാൾ വാഴക്കുല വെട്ടുന്നതും വീഴുന്നതും പിന്നീട് സുരക്ഷിതമായി  താഴെ എത്തുന്നതുമാണ് വിഡിയോയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com