ADVERTISEMENT

ഭാര്യ പ്രിയങ്കയുടെ മരണത്തിൽ അറസ്റ്റിലായ രാജൻ പി. ദേവിന്റെ മകൻ ഉണ്ണിക്ക് പിന്തുണയുമായി നടൻ ജയകൃഷ്ണൻ. നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുതെന്ന് ജയകൃഷ്ണൻ പറയുന്നു.

 

‘അവസാനം സത്യങ്ങൾ പുറത്ത് വരുന്നു... ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ...നിങ്ങൾക്ക് നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്.’–ജയകൃഷ്ണൻ പറയുന്നു.

 

ഉണ്ണിയൊരു പ്രശ്നക്കാരൻ അല്ലെന്നും ഇതൊന്നും ആരോടു പറഞ്ഞിട്ടും കാര്യമില്ലെന്നും ജയകൃഷ്ണൻ വ്യക്തമാക്കുന്നു.

 

അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ ഇളയ മകനും നടനുമാണ് ഉണ്ണി പി. ദേവ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉണ്ണി അറസ്റ്റിലാകുന്നത്. അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നുമാണ് നടനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതും അറസ്റ്റ് രേഖപെടുത്തുന്നതും.

 

പ്രിയങ്കയുടെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്. പ്രിയങ്ക മരിക്കുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

 

വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിലാണ് ഉണ്ണിയും പ്രിയങ്കയും ഒന്നായത്. എന്നാൽ ഉണ്ണിയുടെയും കുടുംബത്തിന്റെയും പീഡനത്തിൽ മനം നൊന്താണ് പ്രിയങ്ക ആത്മഹത്യ ചെയ്‌തത്‌ എന്നും ആരോപണം ശക്തമായിരുന്നു. ഇതിനിടയിൽ ആണ് ഉണ്ണിയുടെ അറസ്റ്റ് നടക്കുന്നത്. ഉണ്ണിയുടെ അമ്മ ശാന്തയ്ക്കെതിരെയും പ്രിയങ്കയുടെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com