അതിശയം; ഉറപ്പിക്കാൻ അഭിഷേക് ബച്ചനെ വിളിച്ചു: പ്രിയദർശൻ

priyadarshan-bachchan
SHARE

അമിതാഭ് ബച്ചന്റെ അപരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഇത് ബച്ചനല്ലെന്ന് ഉറപ്പിക്കാൻ വേണ്ടി അഭിഷേക് ബച്ചനെ പ്രിയൻ നേരിട്ട് വിളിക്കുകയും ചെയ്തു. അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാളിന്റെ ൈവറൽ വിഡിയോ ആണ് പ്രിയനെ അതിശയിപ്പിച്ചത്.

ഒറ്റനോട്ടത്തിൽ ബച്ചനാണെന്നേ പറയൂ. മേക്കോവറിൽ മാത്രമല്ല അദ്ദേഹത്തിന്റെ ശരീരചലനങ്ങളിൽ പോലും അതീവ സാമ്യം. ബച്ചന്റെ അതേ ഹെയർസ്റ്റൈലും താടിയുമാണ് ശശികാന്തിനെ വേറിട്ടുനിർത്തുന്നത്.

‘അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്റെ അപരനായ  ശശികാന്ത് പെധ്വാൾ ആണിത്. സത്യമാണോ എന്നറിയാന്‍ അഭിഷേകിനെ വിളിച്ചപ്പോള്‍  സത്യം തന്നെ എന്ന് പറഞ്ഞു.’–ശശികാന്തിന്റെ വിഡിയോ പങ്കുവച്ച് പ്രിയദർശൻ കുറിച്ചു.

ബച്ചനെ അനുകരിച്ച് ടിക്ടോക്കിലൂടെ വൈറലായ താരമാണ് ശശികാന്ത്. അൻപതുകാരനായ അദ്ദേഹം പൂനൈ സ്വദേശിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA