ADVERTISEMENT

കുടുംബത്തിലെ പുതിയ സന്തോഷം അറിയിച്ച് നടി അനാർക്കലി മരിക്കാർ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.  അനാർക്കലിയുടെ വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.  വാപ്പയ്ക്കൊപ്പം തന്റെ കൊച്ചുമ്മയെയും അനാർക്കലി പരിചയപ്പെടുത്തുന്നുണ്ട്. 

anarkali-marikar-father-wedding

 

anarkali-marikar-father-wedding-1

അനാർക്കലിയുടെ അച്ഛൻ നിയാസ് മരിക്കാറിന്റെ വിവാഹ ഒരുക്കളും ചടങ്ങിന്റെ ദൃശ്യങ്ങളും വിഡിയോയിൽ കാണാം.  അദ്ദേഹം കുറച്ച് ടെൻഷനിൽ ആണെന്നും അനാർക്കലി പറയുന്നു. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും വിവാഹത്തിനെത്തിയിരുന്നു.

 

നടി ലൈല പി. ആയിരുന്നു നിയാസിന്റെ ആദ്യ ഭാര്യ. കഴിഞ്ഞവര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. കണ്ണൂരിൽ നിന്നുമാണ് നിയാസ് പുതിയ ജീവിത സഖിയെ കണ്ടെത്തിയിരിക്കുന്നത്. 

 

സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറിയ അനാർക്കലി പിന്നീട് ചുരുക്കം ചില സിനിമകളിലൂടെ ശ്രദ്ധേയയായ നടിയായി മാറി. നമ്പർ വൺ സ്നേഹതീരം നോർത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അനാർക്കലിയുടെ ചേച്ചി ലക്ഷ്മി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com