ADVERTISEMENT

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ചെമ്പൻ വിനോദ്. ‘എ ഗുഡ് സോൾ’ എന്നാണ് ചെമ്പൻ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ, വിനയ് ഫോര്‍ട്ട്, മുഹ്‍സിൻ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരാണ് ചെമ്പന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. 'മച്ചാനെ, ഇത് പോരെ അളിയാ' എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം.

 

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ. മൂന്നാർ ആണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com