ADVERTISEMENT

ബിഗ് ബജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന്റെ ഷൂട്ടിങ് ഒരു മാസം കൂടി ബാക്കിയുണ്ടെന്നും ചിത്രം ബിഗ് സ്ക്രീനിൽ എത്തിക്കാനാണ് ആഗ്രഹമെന്നും സംവിധായകൻ വിനയൻ. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചില പ്രധാന ചിത്രങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വിനയന്റെ വാക്കുകൾ:

 

pathonpatham-noottandu-1

പത്തൊമ്പതാം നൂറ്റാണ്ട്

 

അതിസാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയുടെ കഥ എന്നതുപോലെ തന്നെ, അന്ന് തിരുവിതാംകൂറിൽ ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പ്രതിപാദിക്കുന്ന സിനിമ കൂടിയാണ്. ആ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ഒത്തിരി ഹോം വര്‍ക്ക് അതിനായി ചെയ്തിട്ടുണ്ട്. അതില്‍ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.

 

ഏതാണ്ട് ഒരു മാസത്തെ ഷൂട്ടിങ് കൂടി ഇനി ബാക്കിയുണ്ട്. ഈ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് അത് പൂര്‍ത്തീകരിച്ച് ചിത്രം ബിഗ് സ്ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററില്‍ കാണിക്കുവാന്‍ കഴിയും, നിങ്ങള്‍ പ്രേക്ഷകര്‍ വളരെ സംതൃപ്തിയോടെ അതിരുന്ന് കാണും എന്നൊക്കെയുള്ള പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് പോകാം…

 

സിജു വിൽസനാണ് ചിത്രത്തിൽ നായകൻ. ധീര പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സിജു അഭിനയിക്കുന്നത്, കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് ജോസ് എത്തുന്നു.

 

അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ജയന്‍ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com