ADVERTISEMENT

കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന് പരാതിയുമായി നടന്‍ വിശാല്‍. നടന്‍ ജീവയുടെ പിതാവും നിർമാതാവുമായ ആര്‍.ബി. ചൗധരിക്കെതിരെയാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്. കടം വാങ്ങിയ പണം തിരിച്ചു നല്‍കിയിട്ടും ഈടായി നല്‍കിയ രേഖകള്‍ തിരിച്ചു നല്‍കുന്നില്ലെന്നുമാണ് വിശാല്‍ പരാതിയില്‍ പറയുന്നത്.

 

വിശാല്‍ നായകനായി എത്തിയ ഇരുമ്പു തിരൈ എന്ന സിനിമക്കായി ചൗധരിയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു. സ്വന്തം വീടായിരുന്നു കടം വാങ്ങുന്നതിനുള്ള ഈടായി നല്‍കിയിരുന്നത്. എന്നാല്‍ പണം പൂര്‍ണമായും തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കുന്നില്ലെന്നാണ് വിശാലിന്റെ പരാതി.

 

താന്‍ രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ അവ കാണാനില്ലെന്നായിരുന്നു മറുപടിയെന്നാണ് വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ടി നഗര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com