ADVERTISEMENT

ടെലികോം നെറ്റ്‍വർക്കായ ജിയോയുടെ സിനിമപ്ലാറ്റ്ഫോമായ ജിയോസ്റ്റുഡിയോസിൽ ഇനി കൂടുതൽ മലയാളം സിനിമകൾ. ജൂൺ 18 മുതൽ ജൂലൈ 7 വരെ 6 മലയാള സിനിമകളാണ് ജിയോപ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്നത്. ഇവയുടെ എല്ലാം ഡിജിറ്റൽ പ്രീമിയം ഷോകളാണ് നടക്കുക.

 

18–ന് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നിവിൻപോളി ചിത്രം കായംകുളം കൊച്ചുണ്ണി,19–ന് രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് ചിത്രം കമ്മാരസംഭവം, 25–ന് ഹരികുമാറിന്റെ ക്ലിന്റ് എന്നിവ കാണിക്കും.ജൂലൈ ഒന്നിന് വിജീഷ് മണി സംവിധാനം ചെയ്ത പുഴയമ്മ എന്ന ചിത്രത്തിന്റെ  റിലീസ് തന്നെ ജിയോയിലൂടെയാണ്. ജൂലൈ 4 ന് ജീത്തുജോസഫിന്റെ കാളിദാസ് ജയറാം ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയും ജൂലൈ ഏഴിന് വി.എം.വിനുവിന്റെ  ശ്രീനിവാസൻ ചിത്രം കുട്ടിമാമയും കാണാം. മലയാള സിനിമകൾ കൂടതലായി വരും ദിവസങ്ങളിൽ ജിയോയിൽ കാണാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com