ADVERTISEMENT

ഇന്ത്യ മുഴുവന്‍ തരംഗമായി മാറി മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 തിയറ്ററുകളില്‍ റിലീസിനെത്തുന്നു. സിംഗപ്പൂർ മലയാളികൾക്കും അവിടെയുള്ള സിനിമാ പ്രേമികൾക്കുമാണ് ഇതിനുള്ള അവസരം ഒരുങ്ങുന്നത്. ചിത്രം ജൂൺ 26ന് സിംഗപ്പൂരിലെ മൾടിപ്ലക്സുകളിൽ റിലീസ് ചെയ്യും.

 

ആശീർവാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്പനിയും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സിംഗപ്പൂരിലെ ഏറ്റവും വലിയ മൾടിപ്ലക്സ് ശൃംഖല ആയ ഗോൾഡൻ വില്ലേജ് സിനിപ്ലെക്സുകളിൽ ആണ് ദൃശ്യം 2 പ്രദർശിപ്പിക്കുന്നത്.

 

കടുത്ത കോവിഡ് പ്രതിസന്ധികൾക്കിടെ തിയറ്റർ റിലീസ് മാറ്റിവച്ച് ഒടിടിയിലൂടെ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം 2.മലയാളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവൻ സിനിമ ശ്രദ്ധിക്കപ്പെട്ടു. ജീത്തു ജോസഫിന്റെ സംവിധാനമികവും മോഹൻലാലിന്റെ അഭിനയപ്രകടനവും ചിത്രത്തിന്റെ മുതൽക്കൂട്ട് ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com