ADVERTISEMENT

സിനിമാ ഫീൽഡിൽ കയറാതിരിക്കാൻ തനിക്കെതിരെ ആരൊക്കെയോ കൂടോത്രം ചെയ്യുന്നുണ്ടെന്ന് മുൻ ബിഗ് ബോസ് റിയിലാറ്റി ഷോ താരം രജിത് കുമാർ. ‘എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്യുന്നുണ്ടെന്ന് അടുത്തിടെ കേട്ടിരുന്നു. ഞാന്‍ സിനിമാ ഫീല്‍ഡില്‍ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യം.’–രജിത് കുമാർ പറഞ്ഞു. ഗായിക അമൃത സുരേഷുമൊത്തുള്ള ലൈവ് വിഡിയോ ചാറ്റിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

 

‘സിനിമയിൽ നിന്നും പത്ത് പതിനഞ്ചോളം ഓഫറുകൾ വന്നിരുന്നു. മോഹൻലാൽ സർ, ദിലീപേട്ടൻ, വിജയ് ബാബു–ജയസൂര്യ ചിത്രം അങ്ങനെയുള്ള സിനിമകൾ തീരുമാനിച്ചു വച്ചിരുന്നു. പക്ഷേ ഇതൊന്നും നടന്നില്ല. ഈ അടുത്തിടെ ഞാൻ കേട്ടു, എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീൽഡിലേയ്ക്ക് കയറാൻ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു.’

 

‘ഞാൻ ഇതിനെ തള്ളിക്കളയുന്നില്ല. എനിക്ക് വിശ്വാസവും ഉണ്ട്. എന്നാൽ ഈ പ്രവർത്തിയില്‍ തകരുന്നത് പണി തരുന്നവർ തന്നെയാകും. ഒരാളെ തകർക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും. അതിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആർക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുക. ചതി, വഞ്ചന, തരികിട ഇതൊക്കെ എപ്പോഴും നമ്മുടെ പിന്നാലെ നടക്കുന്ന കാര്യമാണെന്ന് അറിയമാല്ലോ.’–രജിത് കുമാർ വ്യക്തമാക്കുന്നു.

 

‘സ്വപ്ന സുന്ദരി എന്ന സിനിമയാണ് ഞാൻ ഇതിനിടയിൽ ചെയ്തത്. നാട്ടിൻപുറത്തെ സിനിമ. പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ മുഴുനീള വേഷത്തിലാണ് അഭിനയിക്കുന്നത്.‍’–രജിത് കുമാർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com