ADVERTISEMENT

ഉറ്റചങ്ങാതിമാരൊക്കെ ചതിച്ചപ്പോഴും അവസാനകാലം വരെയും അലിക്കയുടെ വിശ്വസ്തനായി നിന്ന ആളാണ് ഹമീദ് മുഹമ്മദ്. പറഞ്ഞുവരുന്നത് മാലിക്ക് സിനിമയെക്കുറിച്ചാണ്. മാലിക്കിൽ ഹമീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ മലയാളസിനിമാ പ്രേക്ഷകർക്ക് അത്ര പരിചയം കാണില്ല. എന്നാൽ ഇദ്ദേഹം മിനിസ്ക്രീനിൽ തിളങ്ങുന്ന താരമാണ്. 

amal-raj-malik

 

ചക്കപ്പഴം സീരിയലിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അമൽ രാജ് ദേവ് ആണ് ഹമീദിനെ അവതരിപ്പിച്ചത്. മിനി സ്ക്രീൻ പരമ്പരകളിലും സിനിമകളിലും നാടകത്തിലുമൊക്കെ മുൻപും അഭിനയിച്ചിട്ടുണ്ടെങ്കിലും ചക്കപ്പഴം സീരിയലാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ അമൽ രാജ് ദേവിനെ സുപരിചിതയാക്കിയത്.

 

ഫഹദ് അവതരിപ്പിക്കുന്ന സുലൈമാൻ അലിയുടെ സന്തത സഹചാരിയായ ഹമീദ് എന്ന കഥാപാത്രത്തെ അമൽ രാജ് ദേവ് മനോഹരമാക്കി. ആദ്യാവസാനം സിനിമയിൽ നിറയുന്ന അമൽ  രണ്ടു ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

 

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ അമൽ രാജ് ദേവ്, സൂര്യ കൃഷ്ണമൂർത്തിയുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായ ദിവ്യ ലക്ഷ്മിയാണ് അമലിന്റെ ഭാര്യ. ഇരുവരും ഒന്നിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രേമലേഖനത്തിന്റെ  നാടകഭാഷ്യം ആയിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com