ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയെ. ടിക് ടോക് വിഡിയോകളിലൂടെയും നൃത്ത വിഡിയോകളിലൂടെയും നിരവധി ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് ദിയ.

 

diya-vaishnav

അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും നിരന്തരം പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയവിവരം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ വൈഷ്ണവ് തന്നെയാണ് ​ഗോസിപ്പുകൾക്ക് മറുപടിയുമായി എത്തിയത്. 

 

ദിയയോടൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കുവച്ചായിരുന്നു ൈവഷ്ണവ് പ്രണയം വെളിപ്പെടുത്തിയത്. ‘അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്.’–ഇതേ വിഡിയോയ്‌ക്ക് അടിക്കുറിപ്പായി ദിയ കുറിച്ചു.

 

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. ഹൻസികയാണ് ഇളയമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com