രജിത് കുമാർ ചിത്രം സ്വപ്നസുന്ദരിയിൽ നായികയായി ദിവ്യ തോമസ്

divya-thomas
SHARE

ഡോ.രജിത് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന സ്വപ്ന സുന്ദരി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. എസ് എസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സലാം ബി.റ്റി., സുബിൻ ബാബു എന്നിവർ ചേർന്ന് നിർമിച്ച് കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വപ്നസുന്ദരി. വാസന്തി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ ദിവ്യ തോമസ് ആണ്.

divya-thomas1

പഴയകാല നടൻ ജി.കെ പിള്ളയുടെ മകൻ ശ്രീറാം മോഹനാണ് ചിത്രത്തിൽ ദിവ്യയുടെ നായകൻ. സീതു ആന്‍സണ്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലി.

shinu

സാനിഫ് അലി സാജിദ് സലാം ശിവജി ഗുരുവായൂർ സാജൻ പള്ളുരുത്തി പ്രദീപ് പള്ളുരുത്തി ഷാൻസി സലാം ബെന്നി പുന്നാരം നിഷാദ് കല്ലിംഗൽ മനീഷ മോഹൻ സാബു കൃഷ്ണ എന്നിവരരോടൊപ്പം ഡോ ഷിനു ശ്യാമളനും ഷാരോൺ സഹീം ഷാർലറ്റ് എന്നിവരും മറ്റ് നായികമാരാകുന്നു. സിനിമയുടെ ഷൂട്ടിങ് പൂപ്പാറ, തലയോലപറമ്പ്, അബുദാബി എന്നിവിടങ്ങളിൽ പൂർത്തിയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA